സ്ത്രീ​ക​ള്‍​ക്കു പ​ള്ളിയി​ല്‍ പ്ര​വേ​ശ​നം: ഹി​ന്ദുമ​ഹാ​സ​ഭ​ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി

സ്വ ലേ

Jul 08, 2019 Mon 08:21 PM

ന്യൂ​ഡ​ല്‍​ഹി: മു​സ്ലിം സ്ത്രീ​ക​ളെ പ​ള്ളി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുകൊണ്ട്  ഹി​ന്ദു മ​ഹാ​സ​ഭ​  സ​മ​ര്‍​പ്പി​ച്ച   ഹ​ര്‍​ജി സു​പ്രിം കോ​ട​തി ത​ള്ളി. ഇങ്ങനെയൊരു  ആ​വ​ശ്യ​വു​മാ​യി മു​സ്ലിം സ്ത്രീ​ക​ള്‍ വരുമ്പോൾ  പ​രി​ഗ​ണി​ക്കാ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് പ​റ​ഞ്ഞു. 


അ​ഖി​ല ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭാ കേ​ര​ളം ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ്വാ​മി ദ​ത്താ​ത്രേ​യ സാ​യ് സ്വ​രൂ​പ് നാ​ഥാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. ഇ​തു ചോ​ദ്യം ചെ​യ്താ​ണു ദ​ത്താ​ത്രേ​യ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. 

  • HASH TAGS
  • #supremecourt
  • #muslim
  • #women