വീണ്ടും സ്വര്‍ണ തിളക്കത്തില്‍ ഹിമ

സ്വന്തം ലേഖകന്‍

Jul 08, 2019 Mon 11:11 PM

ന്യൂഡല്‍ഹി : വീണ്ടും സ്വര്‍ണ തിളക്കത്തില്‍ ഹിമ. പോളണ്ടില്‍ നടക്കുന്ന കുട്നോ അത്ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിലാണ് ഹിമ ഒന്നാമതെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയ്ക്കായി രണ്ട് അന്താരാഷ്ട്ര സ്വര്‍ണ മെഡലുകളാണ് ഹിമ സ്വന്തമാക്കുന്നത്. 23.97 സെക്കന്‍ഡില്‍ ഹിമ ഫിനിഷിങ് ലൈന്‍ തൊട്ടു. ഇതേയിനത്തില്‍ മലയാളി താരം വി.കെ വിസ്മയ വെള്ളി മെഡല്‍ സ്വന്തമാക്കി. 24.06 സെക്കന്‍ഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്.


കഴിഞ്ഞ ചൊവ്വാഴ്ച പോളണ്ടിലെ തന്നെ പോസ്‌നന്‍ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രിയിലും ഇതേയിനത്തില്‍ ഹിമ സ്വര്‍ണം നേടിയിരുന്നു. 23.65 സെക്കന്‍ഡിലാണ് ഹിമ ഫിനിഷ് ചെയ്തത്. 23.75 സെക്കന്‍ഡില്‍ ഓടിയെത്തിയ വിസ്മയ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. മലയാളി താരം മുഹമ്മദ് അനസും കുട്‌നോയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി. 21.18 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത   400 മീറ്ററില്‍ എം.പി ജാബിറും സ്വര്‍ണം നേടി. 50.21 സെക്കന്‍ഡിലാണ് ജാബിര്‍ ഫിനിഷ് ചെയ്തത്. 52.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിതിന്‍ പോള്‍ വെങ്കലം നേടി.  • HASH TAGS
  • #sports
  • #HIMASANKAR
  • #SECONDGOLD