വസ്തു തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 01:31 AM

കോട്ടയം:  കോട്ടയം മണിമലയില്‍ വസ്തുവിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് (78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു.രാവിലെ എട്ടരയോടെയായിരുന്നു സംഭവം.


പൊള്ളലേറ്റ ശോശാമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറച്ച്‌ ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു

  • HASH TAGS
  • #വസ്തു തര്‍ക്കം
  • #കോട്ടയം