കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല: ആരോഗ്യ മന്ത്രി

സ്വ ലേ

Jul 09, 2019 Tue 01:58 AM

കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുമെന്നും  എത്രയും പെട്ടെന്ന് തന്നെ  ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആനൂകൂല്യം കിട്ടിയിരുന്നവര്‍ക്ക് അതാത് ആശുപത്രികളില്‍ ഈ വര്‍ഷം ലഭിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. 


കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നല്‍കാതിരിക്കരുതെന്ന് ആശുപത്രികൾക്ക്  ആരോഗ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്. ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണമെന്നും  പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി ഉറപ്പ് നൽകി .

  • HASH TAGS