നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍

സ്വ ലേ

Jul 09, 2019 Tue 03:19 AM

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസിൽ  രണ്ട് പോലീസുകാര്‍ കൂടി അറസ്റ്റില്‍.രാജ്‌കുമാറിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പൊലീസുകാരെയാണ് എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തത്. ഡ്രൈവര്‍ നിയാസ്, എഎസ്‌ഐ റെജിമോന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.സാമ്പത്തിക തട്ടിപ്പുകേസിലെ റിമാന്‍ഡ് പ്രതിയായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊന്ന കേസില്‍ നേരത്തെ എസ്‌ഐ സാബുവിനെയും സിപിഒ സജിമോന്‍ ആന്റണിയെയും അറസ്റ്റ് ചെയ്തിരുന്നു.

  • HASH TAGS
  • #murder