രുചിയേറും വിയ്യൂര്‍ ജയില്‍ ബിരിയാണി ഇനി ഓണ്‍ലൈനിലും

സ്വ ലേ

Jul 09, 2019 Tue 04:49 PM

തൃശ്ശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നുളള രുചിയേറിയ ബിരിയാണി ഇനി ഓണ്‍ലൈനിലും ലഭ്യമാകും. ബിരിയാണിക്കൊപ്പം കോഴിക്കറിയും പൊരിച്ച കോഴിയും  ചപ്പാത്തിയും അടങ്ങുന്ന ഫ്രീഡം കോമ്പോ പാക്കറ്റിന് 127 രൂപയാണ് വില. വ്യാഴാഴ്ച മുതല്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി ലഭിച്ച് തുടങ്ങും.തുടക്കത്തില്‍ ആറ് കിലോമീറ്റര്‍ പരിധിയിലുളളവര്‍ക്കാണ് ഭക്ഷണം ലഭിക്കുക.


ഓണ്‍ലൈൻ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ. രാജ്യത്തെ ജയിലുകളില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം എന്നാണ് അധികൃതര്‍ പറയുന്നത്. 

  • HASH TAGS
  • #food
  • #Biriyani