അടുത്ത 2 ദിവസങ്ങള്‍ കൂടി പൊടിക്കാറ്റ് തുടരും; ഖത്തറില്‍ ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 06:57 PM

ദോഹ:  ഖത്തറില്‍ അടുത്ത 2 ദിവസങ്ങള്‍ കൂടി പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും രണ്ടു ദിവസങ്ങളിലും കാലാവസ്ഥ മോശമാവാനാണ് സാധ്യത.  വാഹനമോടിക്കുന്നതില്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പ് നൽകി..


രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) ശക്തമായ പൊടിയോട് കൂടെ വീശുന്നത്. അതേസമയം പകല്‍ സമയങ്ങളില്‍ കാറ്റ് ശക്തിയായി വീശുമെങ്കിലും രാത്രിയോടെ കാറ്റിന്റെ തീവ്രത കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

  • HASH TAGS
  • #gulf