ടിവി കണ്ട് ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 08:43 PM

 ടിവി കണ്ട് ഭക്ഷണം കഴിക്കാറുളളവരാണ് നമ്മള്‍ ഏറെ പേരും. പക്ഷേ ഇതിന്റെ ദൂഷ്യ ഫലത്തെ ക്കുറിച്ച് നമുക്ക് ആര്‍ക്കുമറിയില്ല. പൊതുവേ രാത്രി ആഹാരം കഴിച്ചു കൊണ്ട് ടിവി കാണുന്നതാണ് ആളുകളുടെ ശീലം. ഈ സമയത്ത് കൂടുതല്‍ ആഹാരവും നമ്മള്‍ അറിയാതെ കഴിക്കും.

അമിതമായി ആഹാരം കഴിച്ചു കൊണ്ട് ദീര്‍ഘനേരമുള്ള ടിവി കാണല്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കും. അതുപോലെ തീര്‍ത്തും അനാരോഗ്യകരമായ ആഹാരങ്ങള്‍ വെറുതെ കഴിച്ചു കൊണ്ട് ടിവി കണ്ടിരിക്കുന്നതും ആപത്താണ്. നമ്മള്‍ അറിയാതെ കൂടിയ അളവില്‍ ആഹാരം ഉള്ളിലെത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ദൂഷ്യഫലം. ഇന്നത്തെ കാലത്ത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നത് നമ്മുടെ ശീലങ്ങള്‍ കൊണ്ടാണ്. അതില്‍ അപകടകരമായ ശീലമായാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഈ ടിവി കണ്ടുള്ള ഭക്ഷണം കഴിക്കലിനെ കാണുന്നത്. 3,592 ആളുകളെയാണ് ഈ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ നിരീക്ഷിച്ചത്.

ഇതില്‍ സ്ഥിരമായി നാല് മണിക്കൂറില്‍ കൂടുതല്‍ നേരം ടിവി കാണുന്നവരില്‍  50 % ആളുകള്‍ക്കും ഹൃദ്രോഗം, അകാലമരണം എന്നിവ സംഭവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരം മാത്രം ഒരുദിവസം ടിവി കാണുന്നവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകുന്നില്ല. ടിവിയുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിന്റെ സൂചനയാണിത്.   • HASH TAGS
  • #www.toknews.com
  • #toklifestyle
  • #lifestyle
  • #unhealthyhabit