ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ; ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 11:41 PM

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്തിൽ വെച്ചാണ്  റാലി നടക്കുക.ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.joinindianarmy.nic.in

  • HASH TAGS
  • #army