ടെന്നീസ് കോര്‍ട്ട് നശിപ്പിച്ചു; സെറീനയ്ക് 10,000 ഡോളര്‍ പിഴ ചുമത്തി ഇംഗ്ലണ്ട് ക്ലബ്

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 01:02 AM

അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് കോര്‍ട്ട് നശിപ്പിച്ചതിന്റെ പേരില്‍  10,000 ഡോളര്‍ പിഴ. വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച്‌ നശിപ്പിച്ചെന്ന് കാണിച്ചാണ് സെറീനയ്‌ക്കെതിരെ ഓള്‍ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളര്‍ പിഴ ചുമത്തിയത്. പിഴ ലഭിച്ച കാര്യത്തെക്കുറിച്ച്‌ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

  • HASH TAGS
  • #sports