തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരക വിഷാംശം

സ്വ ലേ

Jul 10, 2019 Wed 05:52 PM

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ മാരകമായ രാസവസ്തുക്കൾ കലർത്തുന്നതായി കണ്ടെത്തി . അമോണിയ, ഫോര്‍മാള്‍ഡിഹൈഡ്, സോഡിയം ബെന്‍സോയേറ്റ് എന്നിവയാണ് ഉപയോ​ഗിക്കുന്നത്.കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മീന്‍ കയറ്റി അയക്കുമ്പോൾ ആണ് മാരകമായ രാസവസ്തുക്കൾ ചേർക്കുന്നത്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള  മീന്‍പ്ലാസ്റ്റിക്ക് പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളിൽ ഐസ് ഇട്ട് അടുക്കി വയക്കും. ശേഷം   ഉപ്പെന്ന് തോന്നുന്ന വിഷമായ സോഡിയം ബെന്‍സോയേറ്റ് കലർത്തുന്നതായാണ് കണ്ടെത്തിയത് .വിഷം കലർത്തിയ മീൻ കണ്ടെത്താൻ അതിർത്തികളിൽ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ കാര്യമായ പരിശോധനകളില്ല.

  • HASH TAGS
  • #Fish
  • #Market