വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം

സ്വ ലേ

Jul 10, 2019 Wed 06:18 PM

കൊല്‍ക്കത്ത: സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ടെക്നീഷ്യന് ദാരുണാന്ത്യം. സ്പൈസ് ജെറ്റിന്‍റെ ബോംബാര്‍ഡിയര്‍ ക്യു400 വിമാനത്തിന്‍റെ വാതില്‍ അടഞ്ഞ് ജീവനക്കാരന്‍ കുടുങ്ങുകയായിരുന്നു.


കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.സംഭവത്തില്‍ പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

  • HASH TAGS
  • #spicejet