സ്‌കൂളുകളുടെ ഘടനാ മാറ്റത്തിന് ഹൈകോടതിയുടെ അനുമതി

സ്വ ലേ

Jul 10, 2019 Wed 06:26 PM

കൊച്ചി: സ്‌കൂളുകളുടെ ഘടനാ മാറ്റത്തിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ചുള്ള ഘടനാമാറ്റത്തിനാണ് ഹൈക്കോടതി അംഗീകാരം നല്‍കിയത്. ഒന്ന് മുതല്‍ അഞ്ചാം ക്ലാസുവരെ എല്‍പിയിലും ആറ് മുതല്‍ എട്ടാം ക്ലാസുവരെ യുപിയിലും ഉള്‍പ്പെടുത്തിയുള്ള മാറ്റത്തിനാണ് ഹൈക്കോടതി ഫുള്‍ ബെഞ്ച് അംഗീകാരം നല്‍കിയത്.


നാല്‍പതോളം സ്‌കൂള്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതല്‍ നാല് വരെയും യു.പി അഞ്ച് മുതല്‍ ഏഴ് വരെയുമാണ്.


  • HASH TAGS
  • #high court
  • #school structure change