ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പിന്നിലിരിക്കുന്ന യാത്രക്കാർക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 06:45 PM

കൊ​ച്ചി:  ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലി​രു​ന്ന്​ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ​ഹെ​ല്‍​മ​റ്റും കാ​റു​ക​ളു​ടെ പി​ന്‍​സീ​റ്റ്​ യാ​ത്ര​ക്കാ​ര്‍​ക്ക്​ സീ​റ്റ്​ ബെ​ല്‍​റ്റും നി​ര്‍​ബ​ന്ധ​മാ​ക്കു​ന്നു. നാ​ല​ര വ​ര്‍​ഷം മുൻപ് ​ സു​പ്രീം​കോ​ട​തി  മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​മാ​ണ്​ സം​സ്ഥാ​ന​ത്ത്​ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. നി​യ​മം  തെറ്റിക്കുന്നവരെ ക​ണ്ടെ​ത്താ​ന്‍  മോ​​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും, പൊ​ലീ​സും ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്​ ഗ​താ​ഗ​ത​വ​കു​പ്പ്​ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്..


ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നി​ലി​രു​ന്ന്​ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍​ക്ക്​ ഹെ​ല്‍​മ​റ്റും,സീ​റ്റ്​ ബെ​ല്‍​റ്റു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ്​ ബെ​ല്‍​റ്റും  നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നാ​ണ്​ ജ​സ്​​റ്റി​സ്​ കെ.​എ​സ്. രാ​ധാ​കൃ​ഷ്​​ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റോ​ഡ്​ സു​ര​ക്ഷ സ​മി​തി 2015ല്‍ ​സം​സ്ഥാ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ്​ മൂ​ന്നു​മാ​സം സ​സ്​​പെ​ന്‍​ഡ്​ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ശു​പാ​ര്‍​ശ.സീ​റ്റ്​​ബെ​ല്‍​റ്റും ഹെ​ല്‍​മ​റ്റും ധ​രി​ക്കാ​ത്ത പി​ന്‍​സീ​റ്റ്​ യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കാ​ന്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​ണ്​ പൊ​ലീ​സ്​ മേ​ധാ​വി​ക്കും ഗ​താ​ഗ​ത ക​മീ​ഷ​ണ​ര്‍​ക്കും ന​ല്‍​കി​യി​രി​ക്കു​ന്ന പു​തി​യ നി​ര്‍​ദേ​ശം.

  • HASH TAGS
  • #bike
  • #car
  • #vechicle