ആമസോണും ഫ്‌ലിപ്കാര്‍ട്ടും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകള്‍ക്കെതിരെ ഡല്‍ഹി ഹൈകോടതി

സ്വ ലേ

Jul 10, 2019 Wed 07:27 PM

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഉത്പന്നങ്ങള്‍ കൃതൃമം കാണിച്ചു വില്‍ക്കുന്നുവെന്ന വ്യാപക പരാതിയിന്മേല്‍ ഹൈകോടതിയുടെ നടപടി. കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളുടെ എക്സ്പയറി ഡേറ്റ് മാറ്റിയും ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയും കമ്പനിയുടെ പേരുകളില്‍ മാറ്റം വരുത്തിയും ഉല്‍പ്പന്നങ്ങളുടെ കോഡുകളും സീലുകളും മായ്ച്ചുമൊക്കെയാണ് ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ്ഡീല്‍ എന്നീ കമ്പനികള്‍ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതെന്നായിരുന്നു കണ്ടെത്തല്‍.


മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങളായ ആംവേ, ഒറിഫ്ളെയിം, മോഡികെയര്‍ തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ അവരുടെ അനുവാദമില്ലാതെ വില്‍ക്കരുതെന്നാണ് കോടതി ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ഉത്പന്നങ്ങളില്‍ കൃതൃമം കാണിച്ചു വില്‍ക്കുന്നതായി ഈ കമ്പനികള്‍ നല്‍കിയ പരാതിയുടെമേലാണ് കോടതി ഇടപെടല്‍. ഇത്തരത്തില്‍ കൃതൃമം കാണിച്ച് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്നത് വഴി തങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായതായും കമ്പനികള്‍ പറയുന്നു.


  • HASH TAGS
  • #delhi high court
  • #against amazone and flipcart