വയറിന്റെ വലതുവശത്ത് വേദന വരാറുണ്ടോ എങ്കില്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 07:43 PM

ഉദരത്തിന്റെ വലതു വശത്ത് വാരിയെല്ലിനു തൊട്ടുതാഴെ വേദന, അകാരണമായ ക്ഷീണം അസ്വസ്ഥത നിങ്ങള്‍ സുക്ഷിക്കണം എത്രയും പെട്ടെന്ന് ഡോക്ടറുടെ നിര്‍ദേശം തേടണം. ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, അകാരണമായ ഭാരം കുറയല്‍, ഓര്‍മക്കുറവ്, വരണ്ട വായ്, പനി, കാലിലേയും പാദത്തിലേയും നീര്‍വീക്കം മുതലായവയും ഫാറ്റിലിവറിന്റെ ലക്ഷണമായേക്കാം.ഏറ്റവും സാധാരണമായ കരള്‍രോഗമാണ് ഫാറ്റിലിവര്‍. പേരു സൂചിപ്പിക്കുന്നതുപോലെ കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി വ്യാഖ്യാനിക്കാം. കരളിലെ കോശങ്ങളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് സാധാരണ നിലയില്‍ കരളിന് തകരാറുണ്ടാക്കില്ല. പക്ഷേ കൊഴുപ്പടിയലിന്റെ അളവ് ഒരു പരിധിക്കു മുകളില്‍ ഉയരുകയും കരളിന്റെ മറ്റ് രോഗങ്ങളുമായി ചേരുകയും ചെയ്യുന്നതോടെ കരള്‍ വീര്‍ത്തു വലുതാവുക, കരളിന്റെ മൃദുത്വം നഷ്ടമാവുക തുടങ്ങിയ സംഭവിച്ച് ലിവര്‍ സിറോസിസ് പോലെ മാരകമായ രോഗാവസ്ഥകളിലേക്ക് എത്തുകയും ചെയ്യാം. അതുകൊണ്ട് തുടക്കത്തില്‍ പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ല എന്നു കരുതി ഫാറ്റി ലിവര്‍ നിസ്സാരമായി കാണാനാവില്ല.സാധാരണ നിലയില്‍ കാര്യമായ ഒരു ലക്ഷണവും കാണിക്കാത്ത രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍. പ്രത്യേകിച്ചും തുടക്കത്തില്‍. പക്ഷേ ഈ സമയത്ത് രോഗം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കരളിനെ കാര്യമായ തകരാറുണ്ടാകാതെ രക്ഷിക്കാന്‍ കഴിയും. ഇന്നത്തെ ജീവിത ശൈലിയും ഭക്ഷണരീതിയും ഫാറ്റി ലിവര്‍ അസുഖം കൂടുതല്‍ കണ്ട് വരാന്‍ സാധ്യതയുണ്ട് .


  • HASH TAGS
  • #health
  • #stomachpain