ജനഹൃദയം കീഴടക്കിയ പോലീസിലെ ട്രോളന്മാര്‍ക്ക് പോലീസ് മേധാവിയുടെ പുരസ്‌കാരം

സ്വ ലേ

Jul 10, 2019 Wed 07:55 PM

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ പുരസ്‌ക്കാരത്തിന് അര്‍ഹരായിരിക്കുന്നത് ഇത്തവണ പോലീസിലെ ട്രോളന്മാരാണ്. കുറ്റാന്വേഷണം, ക്രമസമാധാനം തുടങ്ങി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം മികവ് പുലര്‍ത്തിയവര്‍ക്കുള്ള ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. 


നവമാധ്യമ ഇടപെടലിലൂടെ പോലീസ് പൊതുജനബന്ധം ശക്തിപ്പെടുത്തുവാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ട്രോളുകളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കേരള പോലീസിന്റെ ഫെയ്‌സ്ബൂക് പേജ് നിലവില്‍ പതിനൊന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്.


എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ സെല്ലില്‍ സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ കമല്‍നാഥ് കെ ആര്‍, ബിമല്‍ വി എസ്സ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി എസ്സ് , അരുണ്‍ ബി ടി എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്.


  • HASH TAGS
  • #police chief's award
  • #trollers