ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി

സ്വന്തം ലേഖകന്‍

Jul 10, 2019 Wed 10:18 PM

ബംഗളൂരു : ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കി. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ മുംബൈയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഹോട്ടല്‍ പരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഹോട്ടലിന്റെ മുന്നില്‍ നിന്നും മാറാന്‍ തയാറാകാതെ മണിക്കൂറുകളോളം നിലയുറപ്പിച്ച ശിവകുമാറിനോട് തിരിച്ചുപോകാന്‍ പൊലീസ് കമീഷണര്‍ ആവശ്യപ്പെട്ടിരുന്നു. ശിവകുമാര്‍ പിന്‍മാറില്ലെങ്കില്‍ സുരക്ഷ മുന്‍നിര്‍ത്തി അറസ്റ്റ് ചെയ്തു നീക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഹോട്ടലിന് മുന്നില്‍ സുരക്ഷ ശക്തമാക്കാന്‍ മഹാരാഷ്ട്ര ആര്‍.പി.എഫിനെ വിന്യസിച്ചിരിക്കുകയാണ്. കര്‍ണാടക രാഷ്ട്രീയം പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ്.
  • HASH TAGS