യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് ശൂന്യാകാശത്ത് 'ഹലാല്‍' ഭക്ഷണമൊരുക്കും

സ്വ ലേ

Jul 10, 2019 Wed 10:29 PM

അബുദാബി: യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന് ശൂന്യാകാശത്തെ ഇന്റര്‍നാഷണല്‍ സ്‍പേസ് സ്റ്റേഷനില്‍ ഹലാല്‍ ഭക്ഷണമൊരുക്കും. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്‍പുട്‍നിക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 


സെപ്തംബര്‍ 25നാണ് യുഎഇയില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രക്കാരന്‍ ഹസ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോകുന്നത്.റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള മറ്റ് രണ്ട് പേരും അദ്ദേഹത്തിനൊപ്പം ബഹിരാകാശത്തേക്ക് പോകും.സൈന്യത്തില്‍ പൈലറ്റായിരുന്ന അല്‍ മന്‍സൂരി യാത്രയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണിപ്പോള്‍.

  • HASH TAGS
  • #uae