വയനാട്ടിലെ കര്‍ഷക പ്രതിസന്ധി ലോകസഭയില്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Jul 11, 2019 Thu 09:03 PM

ന്യൂഡല്‍ഹി : വയനാട്ടിലെ നിലവിലത്തെ കര്‍ഷക പ്രതിസന്ധി ഉന്നയിച്ച് രാഹുല്‍ ഗാന്ധി ലോകസഭയില്‍. കര്‍ഷക ആത്മഹത്യയും മൊറട്ടോറിയം പ്രതിസന്ധിയുമാണ് രാഹുല്‍ എടുത്ത് പറഞ്ഞത്. കാര്‍ഷക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ റിസര്‍വ് ബാങ്കിനു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടണം. ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചുവെന്നും രാഹുല്‍ ശൂന്യവേളയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. എന്നാല്‍ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായതല്ലെന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറുപടി നല്‍കി.


  • HASH TAGS