മരിച്ചെന്നുറപ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി : മകനെ തിരിച്ച് പിടിച്ച് അമ്മ

സ്വന്തം ലേഖകന്‍

Jul 11, 2019 Thu 10:45 PM

തെലങ്കാന : സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മരിച്ചെന്ന് വിധിയെഴുതി. പക്ഷേ വിധിയെ മാറ്റിയെഴുതി അമ്മയും മകനും. തെലുങ്കാനയിലെ പില്ലാലമാരിയിലെ സെല്ലമ്മയാണ് മകന്‍ ഗൗതമിനെ ആത്മവിശ്വാസം നല്‍കി ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.


ഗൗതമനെന്ന കോളേജ് വിദ്യാര്‍ത്ഥിയായ മകനെ കടുത്ത പനിയും ചര്‍ദിയും മൂലം ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ഞപ്പിത്തവും ഡങ്കിപനിയും ഒരുമിച്ച് വന്ന ഗൗതമനെ മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാരും കൈ ഒഴിഞ്ഞിരുന്നു.


വീട്ടില്‍ സംസ്‌കാര ചടങ്ങും പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ മടങ്ങുന്ന വഴി സെല്ലമ്മയുടെ നിര്‍ത്താതെയുള്ള വിളിയില്‍ ഗൗതമന്റെ കണ്ണ് നിറയുകയായിരുന്നു. വാത്സല്യത്തോടെയുള്ള അമ്മയുടെ വിളിക്കേട്ട് പ്രതികരിച്ച ഗൗതമനെ വേഗം പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആത്മവിശ്വാസം നല്‍കി ഗൗതമനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു സെല്ലമ്മ. ഗൗതം പഴയ ആരോഗ്യ സ്ഥിതിയിലെത്താന്‍ ഇനിയും സമയം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.


  • HASH TAGS