ബന്ധുനിയമനം: കെ.ടി ജലീലിനെതിരെ പി.കെ. ഫിറോസ് നല്‍കിയ ഹരജി പിന്‍വലിച്ചു

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 03:41 AM

കൊച്ചി:  ന്യൂനപക്ഷക്ഷേമ കോര്‍പറേഷനിലെ ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് നല്‍കിയ ഹരജി പിന്‍വലിച്ചു. ഹരജിയില്‍ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച് മന്ത്രിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഫിറോസ് നല്‍കിയ ഹരജി രാഷ്ട്രീയ ആരോപണം മാത്രമാണെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. പരാതിയില്‍ കേസെടുക്കുന്നില്ലെന്ന വിജിലന്‍സ് നിലപാടിനെതിരെ ഹരജിക്കാരന്‍ കീഴ്‌ക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിെന്റ അടിസ്ഥാനത്തിലാണ് ഫിറോസ് ഹരജി പിന്‍വലിക്കാന്‍ അനുമതി തേടിയത്


  • HASH TAGS
  • #പി.കെ. ഫിറോസ്