വ​യ​നാ​ട്ടി​ല്‍ ച​ര​ക്കു​ലോ​റി​യി​ടി​ച്ച്‌ പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 04:01 AM

വയനാട്:  വ​യ​നാ​ട്ടി​ല്‍  ചരക്ക് ലോറിയിടിച്ച്‌ പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ലോറിയിടിച്ച്‌ പരിക്കേറ്റ ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയിരുന്നു. ആനയ്ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും അതുവരെ നിരീക്ഷണം തുടരാനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കെയാണ് ആനയെ ഉള്‍ക്കാട്ടില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റ ആനയ്ക്ക് ഇന്നലെ അധികൃതര്‍ ചികിത്സ നല്‍കിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ ആനയെ കണ്ടെത്തി ചികിത്സ നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ചരക്ക് ലോറി ആനയെ ഇടിച്ചത്. ആന ഉള്‍ക്കാട്ടിലേക്ക് മാറിയതിനു പിന്നാലെ ഡ്രൈവര്‍ ലോറിയുമായി സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് വനംവകുപ്പ് സംഭവത്തില്‍ കേസെടുക്കുകയും ലോറി ഡ്രൈവര്‍ ബാലുശേരി സ്വദേശി ഷമീജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു

  • HASH TAGS
  • #wayanad