കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നില്ല : മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 06:53 PM

തിരുവനന്തപുരം: കേരളത്തോട്  കേന്ദ്ര സര്‍ക്കാർ  നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളത്തിന് ലഭിക്കേണ്ട  സഹായങ്ങളൊന്നും കൃത്യമായി  കേന്ദ്രം നല്‍കുന്നില്ല. ഈ ബജറ്റിലും കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.കേന്ദ്ര സര്‍ക്കാറിന്‍റേത് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നിലപാടാണെന്നും പിണറായി ചൂണ്ടിക്കാട്ടി.


  • HASH TAGS
  • #pinarayi