തോമസ് ചാണ്ടിയെ തുണച്ചും നഗരസഭയെ തള്ളിയും സംസ്ഥാന സര്‍ക്കാര്‍

സ്വ ലേ

Jul 12, 2019 Fri 07:34 PM

തിരുവനന്തപുരം: ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ തള്ളിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.


ആലപ്പുഴ നഗരസഭ ലേക് പാലസിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട്  1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നഗരസഭ ചുമത്തിയിരുന്ന പിഴ 34 ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു.


  • HASH TAGS
  • #Thomas Chandy