85 മില്യണ്‍ നല്‍കി ലുകാകുവിനെ സ്വന്തമാക്കാനൊരുങ്ങി ഇന്റര്‍ മിലാന്‍

സ്വ ലേ

Jul 12, 2019 Fri 08:58 PM

ബല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെ സ്വന്തമാക്കാന്‍ ഒരുങ്ങി ഇന്റര്‍ മിലാന്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താല്പര്യം പ്രകടിപ്പിച്ച ലുകാകുവിനെ തങ്ങള്‍ ഒരുക്കമാണെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു മിലാന്‍. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍ മിലാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി. ഇംഗ്ലണ്ടില്‍ വെച്ചാണ് ചര്‍ച്ചകള്‍ നടന്നത്.


85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നല്‍കാന്‍ ഇന്റര്‍ മിലാന്‍ തയ്യാറാണ്. ഉടന്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ലുകാകുവിനെ സ്വന്തമാക്കാന്‍ ആണ് ഇന്റര്‍ ശ്രമിക്കുന്നത്. നിലവിലെ സ്‌ട്രൈക്കറായ ഇക്കാര്‍ഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്‌ട്രൈക്കറാക്കാനാണ് ഇന്റര്‍ മിലാന്റെ നീക്കം.


  • HASH TAGS
  • #sports
  • #Lukaku
  • #intermilan