ഇനി മൊബൈല്‍ ഡി അഡിക്ഷന്‍ സെന്ററും

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 09:03 PM

അമൃത്‌സര്‍ : മദ്യവും മയക്കുമരുന്നും മാത്രമല്ല ഇനി മൊബൈല്‍ അഡിക്റ്റഡ് ആയവരെ രക്ഷിക്കാന്‍ മൊബൈല്‍ ഡി അഡിക്ഷന്‍ സെന്ററും. പഞ്ചാബിലെ അമൃത്‌സറിലെ ആശുപത്രിയിലാണ് 7 പേരടങ്ങുന്ന സെന്റര്‍ തുറന്നത്. ഒരു സൈക്കോളജിസ്‌ററും രണ്ട് ഫാര്‍മസിസ്റ്റും മൂന്ന് തരം കൗണ്‍സിലിംഗ് ചെയ്യുന്നവരും അടങ്ങുന്നതാണ് ടീം. രാജ്യത്ത് ആദ്യമായി സ്ത്രീകളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തമാക്കാന്‍ കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങിയതും ഇതേ ആശുപത്രിയില്‍ ആയിരിന്നു.


കുട്ടികളുടെ സ്വഭാവമാററത്തിന് മൊബൈല്‍ ഫോണിന്റെ ഉപയോഗം വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഡോ : ജഗ്ദീപ് പാല്‍ ഭാട്ട്യ പറഞ്ഞു.


പലതരത്തിലുള്ള കുട്ടികളാണ് ഇത്തരം വിഷയങ്ങളുമായി ഇവിടെ സമീപിക്കുന്നത്. നിരവധിപേര്‍ക്ക് മൊബൈല്‍ ഡി അഡിക്ഷന്‍ സെന്ററില്‍ വന്ന് മാറ്റമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


  • HASH TAGS