ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ മൈലേജുമായി ഹ്യുണ്ടായ് കോന

സ്വന്തം ലേഖകന്‍

Jul 12, 2019 Fri 10:16 PM

ഡല്‍ഹി : അത്ഭുതപ്പെടുത്തുന്ന ഫീച്ചേര്‍സുമായി ഹ്യുണ്ടായ് കോന ഇലക്ട്രിക് കാര്‍ ഇന്ത്യയിലും. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ മൈലേജുമായാണ് ഹ്യുണ്ടായി വിപണിയില്‍ എത്തിയിരുക്കുന്നത്. നിലവില്‍ വിദേശത്തുള്ള റഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും കോനയിലുണ്ടാകും.


ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹ്യുണ്ടായ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ എസ്.യു.വി യാണ് കോന

 ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫൈഡ് കണക്കുപ്രകാരം ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇന്ത്യയിലെത്തുന്ന കോനയ്ക്ക് സാധിക്കുമെന്ന് ഹ്യുണ്ടായ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ശേഷം ചെന്നൈ പ്ലാന്റിലാണ് കോന അസംബ്ലിള്‍ ചെയ്യുക.


ആദ്യഘട്ടത്തില്‍ 1000 കോന ഇലക്ട്രിക്കാണ് ഇന്ത്യയിലേക്ക് ഹ്യുണ്ടായ് കൊണ്ടുവരുന്നത്. വിപണിയിലേ ആവശ്യകത വിലയിരുത്തി കൂടുതല്‍ യൂണിറ്റുകള്‍ പിന്നീട് ഇങ്ങോട്ടെത്തിക്കും. ഇന്ത്യന്‍ കോനയുടെ വിലയും കൂടുതല്‍ ഫീച്ചേഴ്‌സും സംബന്ധിച്ച വിവരങ്ങളെല്ലാം നാളെ ലോഞ്ചിങ് വേളയിലേ അറിയുകയുള്ളു. ഏകദേശം 29-31 ലക്ഷത്തിനുള്ളിലാണ് വില


  • HASH TAGS
  • #hundayi
  • #kona
  • #electriccar
  • #lowmilage
  • #indianfirstelectriccar
  • #hundayikona
  • #lowbudjet
  • #elecriccarinindia