വേഷവും വരികളും സൗദിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദാക്കി

സ്വ ലേ

Jul 12, 2019 Fri 10:26 PM

ജിദ്ദ: വേഷവും വരികളും സൗദി സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് റാപ് ഗായിക നിക്കി മിനാജിന്റെ സംഗീത പരിപാടി റദ്ദാക്കി. ഈ മാസം 18ന് ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ജിദ്ദ വേള്‍ഡ് ഫെസ്റ്റിന്റെ ഭാഗമായാണ് സൗദി അറേബ്യയില്‍ നിക്കി മിനാജിന്റെ സംഗീത പരിപാടി പ്രഖ്യാപിച്ചിരുന്നത്. 


എന്നാല്‍ നിക്കിയുടെ വേഷവും വരികളും സൗദി സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ആരോപിച്ച് രാജ്യത്തെ സ്ത്രീകളടക്കം രംഗത്തെത്തിയിരുന്നു. കൂടാതെ മറ്റു പല കാരണങ്ങളും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി ആക്ടിവിസ്റ്റുകളും പരിപാടി റദ്ദാക്കണമെന്ന് നിക്കിയോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിശ്ചയിച്ച സംഗീത പരിപാടി റദ്ദാക്കുകയായിരുന്നു.


  • HASH TAGS
  • #nicky minaj