വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ആറ് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സ്വന്തം ലേഖകന്‍

Jul 13, 2019 Sat 01:39 AM

തിരുവനന്തപുരം : വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം ആറ് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.  എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. രണ്ടു ദിവസം മുന്‍പ് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായാണു സംഘര്‍ഷം. പൊളിറ്റിക്‌സ് മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥി അഖിലും കൂട്ടുകാരും കാന്റീനില്‍ പാട്ടുപാടിയതു വിദ്യാര്‍ഥി നേതാക്കള്‍ എതിര്‍ത്തു. പിന്നീട് ഇതിനെചൊല്ലി പലതവണ വാക്കുതര്‍ക്കം ഉണ്ടായി. ഇന്നു രാവിലെ 11.30നാണ് അഖിലിനു കുത്തേറ്റത്.  സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു കുത്തേറ്റത്. പാട്ടുപാടിയത് എസ്എഫ്ഐ യൂണിറ്റ് അംഗത്തിന് ഇഷ്ടപ്പെടാത്തതാണു കുത്തിലേക്കു നയിച്ചതെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നു രാവിലെ അഖിലിന്റെ കൂട്ടുകാരില്‍ ചിലരെ എസ്എഫ്ഐ നേതാക്കള്‍ മര്‍ദിച്ചിരുന്നു. ഇത് അഖിലും കൂട്ടുകാരും തടഞ്ഞിരുന്നു. രാഷ്ട്രീയം പറഞ്ഞ് കോളേജില്‍ പലതും നടത്തുന്നതിനെതിരെ നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.  • HASH TAGS
  • #sfi
  • #trivandrum
  • #university
  • #knife