നേ​പ്പാ​ളി​ല്‍ വെ​ള്ള​പ്പൊ​ക്കം: 15 പേ​ർ മ​രി​ച്ചു

സ്വ ലേ

Jul 13, 2019 Sat 06:54 PM

കാ​ഠ്മ​ണ്ഡു: ക​ന​ത്ത മ​ഴയെ  തു​ട​ർന്നു നേ​പ്പാ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലിലും  15 പേ​ർ മ​രി​ച്ചു. ആ​റു പേ​രെ കാ​ണാ​താ​യെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


രാ​ജ്യ​ത്തെ ഇ​രു​പ​തോ​ളം ജി​ല്ല​ക​ൾ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.  ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

  • HASH TAGS
  • #Neppal