വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവം: എസ്എഫ്ഐ തെറ്റ് തിരുത്തണമെന്ന് ആഷിഖ് അബു

സ്വ ലേ

Jul 13, 2019 Sat 07:05 PM

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. എസ്എഫ്ഐ തെറ്റ് തിരുത്തണണെന്ന് ആഷിഖ് അബു ആവശ്യപ്പെട്ടു. 


കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്താണ് ആഷിഖ് അബു  പ്രതികരിച്ചത്.

  • HASH TAGS
  • #Ashik
  • #Abu