ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ജയം

സ്വന്തം ലേഖകന്‍

Jul 13, 2019 Sat 07:51 PM

അഗര്‍ത്തല: ത്രിപുരയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  ബി.ജെ.പിക്ക് വന്‍ജയം. 6,646 സീറ്റുകളില്‍ 5,500 (83 ശതമാനം) സ്ഥാനങ്ങള്‍ നേടി വിജയിച്ചിരിക്കുകയാണ് ബി.ജെ .പി .ആകെയുള്ള 6,111 ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്‌ ഇതുവരെ 5,278 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചിട്ടുണ്ട്. 6,111 ഗ്രാമ പഞ്ചായത്ത് സീറ്റുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സി.പി.എമ്മിനും, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും യഥാക്രമം 4%, 10% സീറ്റുകളാണ് ലഭിച്ചത്.


ധലൈ ജില്ലയില്‍ 393 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മത്സരം നടന്നത്. ബാക്കിയുള്ളവയില്‍ എതിരില്ലാതെ ബി.ജെ.പി നേടി. എല്ലാ പഞ്ചായത്ത് സമിതി(ബ്ലോക്ക് പഞ്ചായത്ത്), സില പരിഷത്ത്(ജില്ലാ പഞ്ചയാത്ത്) സീറ്റുകളും ഇവിടെ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

  • HASH TAGS
  • #Election
  • #bjp