അഖില്‍ കേസിലെ പ്രതികൾ റാങ്ക്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ടത്​ അന്വേഷിക്കും

സ്വന്തം ലേഖകന്‍

Jul 14, 2019 Sun 06:52 PM

തിരുവനന്തപുരം:  തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ  നസീമും ശിവരഞ്​ജിത്തും പി.എസ്​.സി റാങ്ക്​ ലിസ്​റ്റില്‍ ഉള്‍പ്പെട്ടത്​ അന്വേഷിക്കും.പരീക്ഷയില്‍ അട്ടിമറി നടന്നോയെന്നതും കോപ്പിയടി ഉണ്ടായോയെന്നും ​പൊലീസ്​ പരിശോധിക്കും. ക്രിമിനല്‍ കേസിലെ പ്രതികള്‍ എങ്ങനെ റാങ്ക്​ ലിസ്​റ്റില്‍ ഇടംപിടിച്ചുവെന്നതും അന്വേഷണപരിധിയില്‍ വരും.


അഖിലിനെ കുത്തിയ ശിവരഞ്​ജിത്തിന്​​ സിവില്‍ പൊലീസ്​ ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കാണ്​. സിവില്‍ പൊലീസ്​ ഓഫീസര്‍ കെ.എ.പി നാലാം ബറ്റാലിയന്‍(കാസര്‍കോട്​​) റാങ്ക്​ ലിസ്​റ്റിലാണ്​ ​യുണിറ്റ്​ പ്രസിഡന്‍റ്​ ശിവരഞ്​ജിത്തിന്​ ഒന്നാം റാങ്കുള്ളത്​. രണ്ടാം പ്രതിയായ നസീം പൊലീസ്​ റാങ്ക്​ ലിസ്​റ്റില്‍ 28ാം റാങ്കുകാരനാണ്​. 65.33 മാര്‍ക്കാണ്​ നസീമിന്​ ലഭിച്ചത്​. ഇവരെ കൂടാതെ കോളജിലെ എസ്​.എഫ്​.ഐ യൂനിറ്റ്​ കമ്മിറ്റി അംഗമായ മറ്റൊരു വിദ്യാര്‍ഥി കൂടി റാങ്ക്​ ലിസ്​റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്​. ഇതും ​പൊലീസ്​ അന്വേഷിക്കും.


  • HASH TAGS