സംസ്ഥാനത്ത് വരും അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകന്‍

Jul 14, 2019 Sun 11:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും  അഞ്ച് ദിവസങ്ങളില്‍ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു .ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കിയിലും മറ്റന്നാള്‍ മലപ്പുറത്തും യെല്ലോ അലര്‍ട്ടുണ്ട്.


ബുധനാഴ്ച ഇടുക്കിയിലും മലപ്പുറത്തും വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും യൈല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച ഇടുക്കിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.


  • HASH TAGS
  • #rain