പാര്‍ലമെന്റില്‍ ഹാജരാകാത്തവരുടെ പേര് നല്‍കാന്‍ നരേന്ദ്ര മോദി

സ്വന്തം ലേഖകന്‍

Jul 16, 2019 Tue 08:30 PM

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ഹാജരാകാത്തവരുടെ പേര് നല്‍കാന്‍ പ്രധാനമന്ത്രി. മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി അറിയിച്ചു. 

മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. ഈ രീതി അനുവദിക്കില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുന്‍പായി നല്‍കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുന്‍പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.


  • HASH TAGS
  • #naredramodi
  • #modi
  • #pmmodi
  • #parliament