മനുഷ്യസാധ്യമായ എല്ലാ നടപടിയും എടുത്തു : എസ്എഫ്ഐ

സ്വ ലേ

Jul 17, 2019 Wed 02:32 AM

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഭവത്തില്‍ മനുഷ്യസാധ്യമായ എല്ലാനടപടിയും എസ്.എഫ്.ഐ എടുത്തു. എസ്.എഫ്.ഐയെ തകർക്കാൻ ലക്ഷ്യമിട്ട് വ്യാപകകുപ്രചരണങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സചിൻ ദേവ്. യൂണിറ്റ് ഓഫീസിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്തെന്നത്  പ്രചരണം മാത്രമാണ്. ആദ്യ ദിവസം ഇല്ലാതിരുന്ന ഉത്തരക്കടലാസുകൾ പിന്നീട് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും സചിൻ കൂട്ടിച്ചേർത്തു.  വിദ്യാർഥി സംഘർഷങ്ങളിൽ ഇതുവരെ 32 എസ്.എഫ്.ഐക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 കേസിലും പ്രതിസ്ഥാനത്ത് കെ.എസ്.യുക്കാരാണ്. 14 പേരെ ആർ.എസ്.എസുകാരുമാണ് കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ അന്വേഷണ കമീഷനുകളുണ്ടായില്ലെന്നും സച്ചിൻ ദേവ് പറഞ്ഞു.

  • HASH TAGS
  • #universityofthiruvananthapuram
  • #sfi