കശ്​മീരിലെ ബാരാമുല്ല ജില്ലയില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍

സ്വന്തം ലേഖകന്‍

Jul 17, 2019 Wed 06:24 PM

ശ്രീനഗര്‍: ​ കശ്​മീരിലെ ബാരാമുല്ല ജില്ലയില്‍  തീവ്രവാദി ഏറ്റുമുട്ടല്‍. ബുധനാഴ്​ച രാവിലെ സോപൂരിലാണ്​ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടിയത്​.


സോപൂരിലെ ഗുണ്ട്​ ബ്രാത് മേഖലയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്​ സൈന്യം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേനയുടെ  തെരച്ചിലിൽ  സൈന്യവും  തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി.തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്​.

  • HASH TAGS
  • #army
  • #kashmir