ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കും

സ്വ ലേ

Jul 17, 2019 Wed 10:30 PM

പത്തനംതിട്ട: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ്. റോഡ് വികസനം, അടിസ്ഥാന സൗകര്യങ്ങളായ ശൗചാലയം, കുടിവെള്ള ലഭ്യത എന്നിവ ഉറപ്പുവരുത്താനാണ്  പരിഗണന നല്‍കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് കഴിഞ്ഞ വര്‍ഷം 2018 ഒക്ടോബറില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 100 പിങ്ക് ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും വസ്ത്രം മാറാന്‍ മുറികളുണ്ടാക്കുമെന്നും പറഞ്ഞിരുന്നു. സ്ഥിരമായി ദുരന്തനിവാരണസേനയെ ശബരിമലയില്‍ നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

  • HASH TAGS