കോഴിമുട്ടയും കോഴിയിറച്ചിയും വെജിറ്റേറിയൻ‌ ഭക്ഷണമായി പ്രഖ്യാപിക്കണം : ശിവസേന എംപി സഞ്ജയ് റാവത്ത്

സ്വ ലേ

Jul 18, 2019 Thu 12:49 AM

കോഴിമുട്ടയും കോഴിയിറച്ചിയും വെജിറ്റേറിയൻ‌ ഭക്ഷണമായി പ്രഖ്യാപിക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആയുർവേദ ഭക്ഷണം മാത്രം നൽകിയാൽ കോഴികൾ ആയുർവേദ മുട്ടകൾ ഇടുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് സഞ്ജയ് ഇക്കാര്യങ്ങൾ പറഞ്ഞത്.


സഞ്ജയുടെ റാവത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കിടയാക്കിയിട്ടുണ്ട്. ഇതിനോടകം എംപിയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി.

  • HASH TAGS
  • #സഞ്ജയ്‌
  • #ശിവസേന
  • #എംപി