രാജ്യത്ത് അയ്യായിരത്തിലേറെ കസ്റ്റഡി മരണം

സ്വ ലേ

Jul 18, 2019 Thu 05:09 PM

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത് 427 പേരെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.


രാജ്യത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 5049 പേരാണ് മരിച്ചത്. 2016-17 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 145 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1616 പേരും മരിച്ചു. 2017-18 കാലയളവില്‍ 146 പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചുവെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി.


ഇക്കാലയളവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത് 1636 പേരാണ്. 2018-19 കാലയളവില്‍ പോലീസ് കസ്റ്റഡിയില്‍ 136 പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 1797 പേരും മരിച്ചതായി മന്ത്രി പറഞ്ഞു.

  • HASH TAGS
  • #കസ്റ്റഡി
  • #മരണം