കര്‍ക്കിടകമാണ് ശരീരബലവും ദഹനശക്തിയും കൂട്ടേണ്ടേ ?

സ്വന്തം ലേഖകന്‍

Jul 18, 2019 Thu 06:30 PM

ശരീരബലവും ദഹനശക്തിയും കുറഞ്ഞ കാലമാണു കര്‍ക്കിടകം. മാറിയ ജീവിതരീതിയും തൊഴില്‍ സാഹചര്യങ്ങളും മൂലം ഭക്ഷണത്തിലെ കൃത്യതയില്ലായ്മ ഏറെക്കുറെ സാധാരണമായി. മാറിയ സാഹചര്യങ്ങളില്‍ ശരീരത്തെ അറിഞ്ഞ്, ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള കാലമാണു കാര്‍ക്കടകം.

 

ആരോഗ്യപരിപാലനത്തില്‍ കര്‍ക്കടകം മലയാളികള്‍ക്ക് ഏറെ പ്രധാനപ്പെട്ട കാലമാണ്. രോഗപ്രതിരോധശേഷി കൂട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികളാണു കര്‍ക്കടകത്തിലെ സുഖചികിത്സയും മരുന്നുകഞ്ഞി സേവയും. ദശപുഷ്പങ്ങളായ പൂവാംകുറുന്തല്‍, കറുക, കയ്യോന്നി, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി, നിലപ്പന എന്നിവയുടെ നീരും ഗോതമ്പ്, ഞവരയരി, യവം, മുതിര തുടങ്ങിയ ധാന്യങ്ങളും പഞ്ചകോലം, ജീരകം, അയമോദകം, ഉലുവ തുടങ്ങിയ മരുന്നുകളും നെയ്യുമൊക്കെ കര്‍ക്കടകക്കഞ്ഞിയുടെ ചേരുവകളാണ്.


വാതശമനത്തിനായി ധാന്വന്തരം കുഴമ്പ്, പ്രഭഞ്ജനവിമര്‍ദനം കുഴമ്പ്, കൊട്ടംചുക്കാദി തൈലം തുടങ്ങിയവ ഉപയോഗിച്ചുള്ള തേച്ചുകുളി കഴിഞ്ഞ് പത്തു മണിയോടെ കര്‍ക്കടക്കഞ്ഞി കഴിക്കാം. തൊടിയില്‍ നിന്ന് എളുപ്പം ലഭിക്കുന്ന ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന പത്തിലക്കറിക്കു കര്‍ക്കടകാലത്തു പ്രാധാന്യമുണ്ട്. തകര, താള്, വെള്ളരി, മത്തന്‍, ചീര, ചേമ്പില, കുമ്പളം, ചേന, ആനക്കൊടിത്തൂവ, നെയ്യുണ്ണി എന്നിവയാണു പത്തിലകള്‍.


കൊഴുപ്പടിഞ്ഞ ഭക്ഷണം ഒഴിവാക്കി കര്‍ക്കിടമാസത്തെ ചിട്ടയോടെ പരിപാലിച്ചാല്‍ ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാം.  • HASH TAGS
  • #karkidakam
  • #healthtok
  • #kanji
  • #marunkanji
  • #karkidakakuli
  • #tokkarkidakam
  • #arogyam
  • #healthspecial
  • #karkidakamspecial