കൊയിലാണ്ടിയിൽ വാഹനാപകടം; ഒരുമരണം

സ്വ ലേ

Jul 18, 2019 Thu 08:38 PM

കോഴിക്കോട്: കൊയിലാണ്ടി NH 17-ൽ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും തമ്മിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.മലപ്പുറം തിരുന്നാവായ സ്വദേശി ജാഫർ (42) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 


ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലർച്ചെ 2.40 തോടെ കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ ബസ് സ്റ്റാന്‍റിനടുത്താണ് അപകടം.  വാഹനത്തിലുണ്ടായിരുന്ന 4 പേർക്കും ഒരു വഴിയാത്രക്കാരനും അടക്കം 5 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. 

  • HASH TAGS