ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല

സ്വ ലേ

Jul 18, 2019 Thu 10:51 PM

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെച്ചേക്കും ഉപയോക്താക്കളിൽ നിന്ന് തന്നെയാണ് ലൈക്കുകളുടെ എണ്ണം കാണിക്കരുതെന്ന ആവശ്യം ഉയർന്നത്.ഓസ്ട്രേലിയയിലാണ് ഇൻസ്റ്റാഗ്രാം ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.പോസ്റ്റുകൾക്ക് താഴെ ലൈക്കുകളുടെ ആകെ എണ്ണം എത്രയാണെന്ന് ഇൻസ്റ്റാഗ്രാം കാണിക്കാറുണ്ട്. ഈ സംഖ്യയാണ് ഒഴിവാക്കുക. പകരം ഉപയോക്താക്കൾക്ക് ലൈക്കുകളുടെ പട്ടിക കാണാൻ സാധിക്കും ഇതിൽ നിന്നും വേണമെങ്കിൽ എത്ര ലൈക്കുകൾ ഉണ്ടെന്ന് ഉപയോക്താക്കൾക്ക് എണ്ണിത്തിട്ടപ്പെടുത്താം.വ്യാഴാഴ്ച മുതലാണ് ഇൻസ്റ്റാഗ്രാം പുതിയ മാറ്റം പരീക്ഷിച്ചുതുടങ്ങിയത്.എന്നാൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും, ക്രിയേറ്റർമാർക്കും അവരുടെ പോസ്റ്റുകളുടെ ലൈക്കുകൾ സംബന്ധിച്ച കണക്കുകൾ തുടർന്നും ലഭിക്കും.

  • HASH TAGS
  • #instagram