ലാലേട്ടനും ഭാര്യ സുചിത്രയും മൂപ്പത്തിയൊന്നാം വിവാഹ വാര്‍ഷിക നിറവില്‍

സ്വന്തം ലേഖകന്‍

Apr 28, 2019 Sun 09:35 AM

മലയാളികളുടെ സ്വന്തം ലാലേട്ടനും ഭാര്യ സുചിത്രയും മൂപ്പത്തിയൊന്നാം വിവാഹ  വാര്‍ഷിക നിറവില്‍.. താരത്തിന്റെ  വിവാഹ വാര്‍ഷികം ഏറ്റെടുത്തു സോഷ്യല്‍ മീഡിയയും. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആശംസാപ്രവാഹമാണ് വരുന്നത്. 1988 ഏപ്രില്‍ 28 ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു  വിവാഹം. ലാലേട്ടന്റെ  വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍  നേരത്തെ തന്നെ വൈറലായിരുന്നു. തമിഴിലെ പ്രശസ്ത നിര്‍മാതാവ് ബാലാജിയുടെ മകളാണ് സുചിത്ര. ജാതകവും പൊരുത്തവുമെല്ലാം നോക്കി വിവാഹം ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തില്‍  ലാലേട്ടന്റെ വിവാഹം നടന്നത് മനഃപൊരുത്തം  കൊണ്ടുമാത്രമാണെന്നത് മറ്റൊരു ത്രില്ലിംഗ് കഥ കൂടിയാണ്. ജാതകം ചേരില്ലന്നു പറഞ്ഞു ഒഴിവാക്കിയ കല്യാണം പിന്നീട് മനഃപൊരുത്തമാണ് ജാതകത്തിലും വലുതെന്ന് വിശ്വസിച്ച താരം  സുചിത്രയെ മിന്നുചാര്‍ത്തി  • HASH TAGS
  • #lalettan