കുമ്മനം വിജയിക്കുമെന്ന സര്‍വേ ഗുണം ചെയ്തത് കോണ്‍ഗ്രസിനാണെന്ന് തരൂര്‍

സ്വന്തം ലേഖകന്‍

May 08, 2019 Wed 07:32 AM

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്ന് ശശി തരൂര്‍. തിരുവനന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസിനാണ് വിജയമെന്നും തരൂര്‍ വ്യക്തമാക്കി .ബി ജെ.പിക്ക് വിജയ സാധ്യത ഉണ്ടെന്ന തരത്തില്‍ പുറത്തു വന്ന സര്‍വേ   വോട്ടര്‍മാരെ കൊണ്ട്  കോണ്‍ഗ്രസിന് വോട്ടു നല്‍കുന്ന സാഹചര്യമാണ് ഉണ്ടാക്കിയതെന്നും  തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ  കോണ്‍ഗ്രസ് ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍  തരൂര്‍  വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ തിരുവന്തപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സജീവമായില്ലെന്ന ആരോപണത്തെ തരൂര്‍ തള്ളികളയുകയും  ചെയ്തു . കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്നു പറഞ്ഞു താന്‍ എ.ഐ.സി.സി.ക്കു പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .  അവസാന 3 ആഴ്ച മികച്ച രീതിയില്‍ പ്രചാരണം നടന്നിട്ടുണ്ടെന്നും  പ്രീ പോള്‍ സര്‍വേകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു  


  • HASH TAGS