സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചു; കുമാരസ്വാമി

സ്വ ലേ

Jul 19, 2019 Fri 08:34 PM

ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചെന്ന്  എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ താൻ  ആഗ്രഹിക്കുന്നില്ലെന്ന് കുമാരസ്വാമി പറഞ്ഞു.


ഇന്ന് രാവിലെ 11 ന് നിയമസഭ തുടങ്ങിയതോടെ വിശ്വാസപ്രമേയ ചര്‍ച്ച പുനരാരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി കര്‍ണാടക ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തിയത്  വിവാദമായി. കോണ്‍ഗ്രസ്‌ ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

  • HASH TAGS
  • #karnadaka
  • #hdkumaraswamy