കോണ്‍ഗ്രസിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകന്‍

May 08, 2019 Wed 07:52 AM

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും എതിരായ തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ ക്ലീന്‍ചീട്ട് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ നീതിപൂര്‍വ്വമായ നടപടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രധാന വാദം.


തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ടെന്നും, കമ്മീഷന്റെ നടപടികള്‍ തൃപ്തികരമാണ് എന്നുമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് വിലയിരുത്തിയത്. നടപടികളില്‍ പരാതിയുണ്ടെങ്കില്‍ മറ്റു അപ്പീല്‍ മാര്‍ഗങ്ങള്‍ നിലവില്‍ ഉണ്ടെന്നും അതു സ്വീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.


മോദിയുടെയും അമിത്ഷായുടെയും വിദ്വേഷ പ്രസംഗങ്ങല്‍ക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ക്ലീന്‍ ചീട്ട് നല്‍കിയത്.കമ്മിഷന്റെ ഭാഗത്തുനിന്ന് കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസിന് വേണ്ടി ഹര്‍ജി നല്‍കിയ സുസ്മിത ദേവ് ആരോപിച്ചു


  • HASH TAGS