ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍

May 08, 2019 Wed 07:52 AM

കോഴിക്കോട്: പൊലീസിലെ കള്ളവോട്ട് വിഷയത്തില്‍ നടപടിയെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു    തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് . പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും   വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി പോസ്റ്റമാന്റെ പണിയാണ് ഡിജിപി  ചെയ്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കേസില്‍ എഫ്‌ഐആര്‍ ഇടാന്‍  ഡിജിപിക്ക് ധൈര്യമില്ലാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണെന്നും കള്ളവോട്ടിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും  തിരുവഞ്ചൂര്‍ പറഞ്ഞു 


  • HASH TAGS
  • #Election