ജിദ്ദയില്‍ മലയാളികളുടെ താമസസ്ഥലത്ത് തീപിടുത്തം

സ്വ ലേ

Jul 22, 2019 Mon 05:20 PM

ജിദ്ദ: ജിദ്ദയിൽ മൂന്ന് മലയാളികൾ താമസിച്ച കെട്ടിടത്തിൽ തീപിടുത്തമുണ്ടായി. തീപിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. എന്നാൽ തീ പിടുത്തത്തിൽ ഇവരുടെ സാധനങ്ങളെല്ലാം കത്തിനശിച്ചു.


കഴിഞ്ഞ ദിവസം രാത്രി 2.30 ഓടെയായിരുന്നു തീ പിടുത്തം ഉണ്ടായത്. കോഴിക്കോട് ജില്ലയില കാരപറമ്പ് സ്വദേശി സഹീർ, ചെറൂപ്പ സൗദേശി അബൂബക്കർ, കാന്തപുരം സ്വദേശി ഹർഷാദ് എന്നിവർ താമസിച്ച കെട്ടിടത്തിനാണ് തീപിടിച്ചത്. ഇവർ ഉറക്കത്തിലായിരിക്കെ വാഷിംഗ് മെഷീൻ ഘടിപ്പിച്ച പ്ളഗിൽനിന്നുണ്ടായ ഷോട്ട് സർക്യൂട്ട്  ആണ് തീപിടുത്തത്തിന് കാരണമായത്.

  • HASH TAGS
  • #gulf